എപ്പോഴാണ് നാം സ്വതന്ത്രൻ ആകുന്നത്?

കുട്ടിക്കാലത്ത് നാം ആഗ്രഹിച്ചിരുന്നു സ്വതന്ത്രൻ ആവാൻ വേണ്ടി പെട്ടെന്നു വലുതായിരുന്നു എങ്കിൽ എന്ന്. ആരു പറയുന്നതും കേൾക്കാതെ ഇഷ്ടമുള്ളത് പോലെ പോയി നടക്കാം ആയിരുന്നു. ഇഷ്ടം ഉള്ളടുത്തോളം കളിക്കാം ആയിരുന്നു. ഈ ആഗ്രഹം വെറും അത്യാഗ്രഹം ആണെന്ന് കൊച്ചു ക്ലാസുകളിൽ അദ്ധ്യാപകർ പറഞ്ഞുതന്നിടുണ്ട്. എന്നിട്ടും നാം ആഗ്രഹിച്ചു വലുതായിരുന്നു എങ്കിൽ എന്ന്. അത് ചെയ്യാമായിരുന്നു ഇതു ചെയ്യാമായിരുന്നു എന്ന ചിന്തയിൽ. എന്നിട്ടും നമുക്ക് ഇവ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വലുതായപ്പോൾ ഉള്ള ആഗ്രഹമോ? എങ്ങനെയെങ്കിലും കുട്ടികലത്തേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ. ഈ ആഗ്രഹമോ ഒരു അത്യാഗ്രഹം ആണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. നാം നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം സ്വതന്ത്രമായി ചെയ്തിരുന്നത് കുട്ടിക്കാലത്ത് ആയിരുന്നു. സ്വതന്ത്രമായി നടന്നിരുന്നത് സ്വതന്ത്രമായി കളിച്ചിരുന്നത്. സത്യത്തിൽ ആരാണ് യഥാർത്ഥ സ്വതന്ത്രൻ. ആരും തന്നെ സ്വതന്ത്രരല്ല. കുട്ടിക്കാലത്ത് ആരോ പറഞ്ഞുതന്നതായി ഓർക്കുന്നു "എല്ലാവരും ചങ്ങലയിൽ ബന്ധിതരാണ്". കുട്ടികൾ മുതിർന്നവർ ആകണമെന്ന സ്വപ്നത്തിന്റെ ചങ്ങലയിലും. മുതിർന്നവർ കുട്ടികൾ ആകണമെന്ന സ്വപ്ന...