Posts

Featured Post

അവസാനം കിട്ടിയ അവധിക്കാലം chatgpt story

Image
സിറ്റി ബസിന്റെ ജനൽ കുഴിയിൽ നിന്നുള്ള കാറ്റ് മുഖത്ത് വീശുന്നത് രാജുവിനെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി. കുട്ടിക്കാലത്ത് ഗ്രാമത്തിലേക്കുള്ള യാത്രകൾ എത്ര ആവേശമുണ്ടായിരുന്നുവോ, ഇന്നിതാ വർഷങ്ങൾ കഴിഞ്ഞ് അയാൾക്ക് ആ വൃക്ഷപ്പടിക്കൽ തിരിച്ചു പോകാനായിരിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളിലകപ്പെട്ടിരുന്ന രാജു, അവസാനം ഒരു ചെറിയ അവധി കിട്ടിയപ്പോൾ തന്നെ നീളുന്ന ആഗ്രഹം പാലിക്കാൻ വില്ലേജ് വീട്ടിലേക്കുള്ള യാത്ര തീരുമാനിച്ചു. ബസ്സ് വണ്ടിപേടിയിലിറങ്ങി രാജു ബാഗ് കയ്യിലെടുത്തു. അവന്റെ കണ്ണുകൾ ഒരിക്കലും മറക്കാത്ത ആ ദൃശ്യങ്ങൾ തേടി. അവിടെയുണ്ട് — പഴയ വീടും മുന്നിലെ ആ വലിയ ആൽമരവും . മഞ്ഞപ്പൂക്കൾ പൂത്തിരിക്കുന്ന ആ മരത്തിന്റെ കീഴിൽ കുട്ടിക്കാലത്ത് പന്തും കല്ലും കളിച്ച ഓർമ്മകൾ ഒരുമിച്ച് ഉണർന്നു. "അയ്യോ, രാജു വന്നല്ലോ!" വീട്ടുമുമ്പിൽ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് തടി വെട്ടിക്കൊണ്ടിരുന്ന വേലായുധൻ ചേട്ടൻ നെഞ്ച് നിറഞ്ഞ ചിരിയുമായി വിളിച്ചു. ആയിരം ചോദ്യങ്ങളുമായി ചേട്ടൻ ഓടി വന്നു. "എത്ര നാളായിരിക്കും? ആറു കൊല്ലമെങ്കിലും ആകും. പൂരം കഴിഞ്ഞുമെത്തുമെന്നു പറഞ്ഞപ്പോൾ കരുതി, പക്ഷേ നീ പെട്ടെന്നെത്തി. എത്ര സന്തോഷം!...

ഇന്നത്തെ കേരളം

Image
 

ദേശസ്നേഹം

Image
     പല സുഹൃത്തുക്കളും ഏഴ് പ്രതിരോധ കമ്പനികൾ തുടങ്ങി എന്നുള്ള പേരിൽ പോസ്റ്റുകൾ ഇടുന്നത് കണ്ടു.   നിലവിലുള്ള പ്രതിരോധ കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിന് വേണ്ടി ഏഴായി വെട്ടി മുറിക്കുകയാണ് ചെയ്തിട്ടുള്ളത്.

എന്തിനാണ് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും ?

Image
ഞാൻ ഇന്ന് ഈ ബ്ലോഗ് എഴുതുന്നത് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും പരിചയപ്പെടുത്തനാണ്. മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന എന്റെ യൂട്യൂബ് ചാനലിൽ മെഷീനിസ്റ്റ് എന്താണെന്നും എന്തൊക്കെയാണ് പഠിക്കേണ്ടത് എന്നും പറയുന്നു. കൂടാതെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അതിൽ പറയുന്നു. ബ്ലോഗിൽ ഇത് എഴുതുകയും കൂടാതെ പഠിപ്പിക്കുമ്പോൾ ആവശ്യമായിവരുന്ന മെറ്റീരിയൽ നൽകുകയും ചെയ്യുന്നു. നമുക്ക് ആദ്യം നോക്കാം യൂട്യൂബ് ചാനലിൽ എങ്ങനെയാണ് കേറുന്നത് എന്ന്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ബ്രൗസറിൽ കയറി ഗൂഗിൾ ഓപ്പൺ ചെയ്യുക. യൂട്യൂബ് എന്ന് സെർച്ച് ചെയ്യുക. സർച്ച് ചെയ്തതിൽ ആദ്യം വരുന്ന ലിങ്കിൽ കയറുക. അപ്പോൾ യൂട്യൂബിന്റെ ഹോംപേജിൽ എത്തുന്നതാണ്. യുട്യൂബിലെ സെർച്ച് ബാറിൽ മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന് സെർച്ച് ചെയ്യുക. തുടർന്നുവരുന്ന സെർച്ച് ലിസ്റ്റിൽ മെഷീനിസ്റ്റ് ഹാൻഡ്സ് ലോഗോയോട് കൂടിയ ചാനൽ കാണാം. അതിൽ ക്ലിക്ക് ചെയുക. അപ്പോൾ മെഷീനിസ്റ്റ് ഹാൻഡ്സ് ചാനൽ ഹോംപേജിൽ എത്തുന്നതാണ്. YOUTUBE HOME ഹോം പേജിൽ ആദ്യം ഞാൻ അവസാനമായ് അപ്‌ലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ്. രണ്ടാമതായി വോൾഡ് സ്കിൽസ് എന്ന പ്ലേലിസ്റ്റ് കാണാവുന്നതാണ്. അത...

ലോക യുവജന നൈപുണ്യ ദിനം

Image
ഐക്യരാഷ്ട്രസഭ 2014 നവംബറിൽ നടന്ന പൊതുസമ്മേളനത്തിൽ ആണ് ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്.  അതിനു ശേഷം ഉള്ള എല്ലാ വർഷവും ജൂലൈ 15 ന് ലോക യുവജന നൈപുണ്യ ദിനം ആഘോഷിക്കുന്നു. "വിദഗ്ധരായ യുവാക്കളെ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം" എന്നതാണ് ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഈ വർഷത്തെ സന്ദേശം.  സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പങ്കാളികൾക്കും തൊഴിൽ സംരംഭകർക്കും  ആഘോഷിക്കാനും യുവാക്കളെ കഴിവുള്ളവരാകുനത്തിന്റെ പ്രാധാന്യം അംഗീകരിക്കാനും ആണ് ഇങ്ങനെയൊരു ദിവസം.  കൂടാതെ കഴിവുകളുള്ള വ്യക്തികൾ, കമ്മ്യൂണിറ്റികൾ, രാജ്യങ്ങൾ എന്നിവ കൂടുതൽ സമ്പന്നമായ ഒരു ഭാവിയിലേക്ക് നയിക്കപ്പെടുന്നു എന്ന തിരിച്ചറിവ് കൂടിയാണ്.  200 ദശലക്ഷത്തിലധികം ചെറുപ്പക്കാർ ഇന്ന് ഒന്നുകിൽ തൊഴിലില്ലാത്തവരാണ് അല്ലെങ്കിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. വികസിത, വികസ്വര രാജ്യങ്ങൾ പോലും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് യുവാക്കളുടെ തൊഴിലില്ലായ്മ ഉയരുന്നത്.  2020 ലോക യുവജന നൈപുണ്യ ദിനം വെല്ല...

അറിയാതെ നഷ്ടമായ കാഴ്ച

Image
എന്നാണ് എന്റെ കാഴ്ച നഷ്ടമായി തുടങ്ങിയത് എന്ന് എനിക്കറിയില്ല. കാഴ്ച നഷ്ടമായി തുടങ്ങിയതിന്റെ ചില സൂചനകൾ മാത്രം എനിക്ക് ഓർമ്മയുണ്ട്. കുട്ടിക്കാലത്ത് രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. ഓണപരിപാടിയുടെ സമയത്ത് മിഠായിപറക്കൽ എന്ന കളിയിൽ ഞാനും ഉണ്ടായിരുന്നു. 5 മിഠായി (വെളക്ക) ആദ്യം ആരാണ് കൊണ്ടുവരുന്നത് അവരാണ് വിജയ്. ബാക്കിയുള്ളവരെ എല്ലാം തോൽപ്പിച്ച് ആദ്യത്തെ നാലെണ്ണം ഞാൻ കൊണ്ടുവന്നു. കളിയുടെ ആവേശത്തിൽ ഞാനെണിയില്ല ഇല്ല. ഞാൻ കണ്ടയേല്ലാ മിഠായിയും ഞാനെടുത്തു. പക്ഷേ ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. അതു ഞാൻ കണ്ടില്ല. എല്ലാവരും എന്നെ കുറെ വഴക്ക്‌ പറഞ്ഞു. അന്ന് എല്ലാവരും പറഞ്ഞത് നിന്റെ അശ്രദ്ധ മൂലമാണ് നീ തോറ്റത് എന്നാണ്.   ഞാൻ ഒന്നാം ക്ലാസ് മുതൽ നടുക്കുള്ള ബെഞ്ചിൽ ആയിരുന്നു ഇരുന്നിരുന്നത്. എന്റെ കൂട്ടുകാർ എല്ലാവരും നല്ല പഠിക്കുന്നവർ ആയതുകൊണ്ട്. അവർ അടുത്തുള്ള കൂട്ടുകാരുടെ ബുക്ക് നോക്കി എഴുതിയിരുന്നത്. അത് ഞാൻ അറിയാതെ എനിക്ക് ബോർഡ് ഉള്ളത് ഒന്നും കാണാൻ കഴിയാത്തതുകൊണ്ട്. ഞാൻ മറ്റുള്ളവരുടെ ബുക്ക് നോക്കിയായിരുന്നു എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലും മലയാളത്തിലും അക്ഷരതെറ്റുകൾ ഇന്നും വരുന...

വിജയിച്ചവർ സത്യത്തിൽ വിജയിച്ചോ?

Image
നാം ശ്രദ്ധിച്ചാലറിയാം ഓരോ വർഷം കൂടുതോറും വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. പലരും അഭിനന്ദനങ്ങൾ സർക്കാരിനു നൽകുന്നത് കണ്ടു. സത്യത്തിൽ അഭിനന്ദനങ്ങൾ ആർക്കാണ് നൽകേണ്ടത്? സർക്കാരിനോ വിഡ്ഢികളായ വിദ്യാർത്ഥികൾക്കോ വിഡ്ഢികളായ രക്ഷിതാക്കൾക്കോ? നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വിജയശതമാനം ഉയരുന്നു നല്ലകാര്യം പക്ഷേ വിദ്യാർത്ഥികളുടെ നിലവാരം ഉയരുന്നുണ്ടോ?എസ്.എസ്.എൽ.സിയിൽ ഫുൾ A+ കിട്ടുന്നവരെക്കാൾ ആവറേജ് മാർക്ക് ലഭിക്കുന്നവരാണ് ഗവൺമെൻറ് ജോലികളിൽ ഉള്ളത് എന്തുകൊണ്ട്?  എങ്ങനെയാണ് എസ്.എസ്.എൽ.സിക്ക് നല്ല വിജയം കിട്ടിയ കുട്ടികൾ ജീവിതത്തിൽ പരാജിതരാകുന്നത്? അത് നിലവാരമില്ലാത്ത വിദ്യാഭ്യാസത്തെ അല്ലേ ചൂണ്ടിക്കാട്ടുന്നത്?    കൂടുതൽ A+ ഉള്ള കുട്ടികൾക്ക് കൂടി ഇംഗ്ലീഷും മലയാളവും ഒരു വരി പോലും സ്വന്തമായി എഴുതാൻ അറിയില്ല (അതും ആ സബ്ജക്റ്റ്കളിൽ A+ ഉള്ളവർക്ക്). ബുക്കുകൾ പഠിക്കുക അത് ഛർദ്ദിക്കുക ഇതാണ് നടക്കുന്നത്. അതുപോലെതന്നെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കണക്ക് കൂട്ടാനോ കുറയ്ക്കാനോ അറിയില്ല. പണ്ട് കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ മനക്കണക്ക് കൂടി പറഞ്ഞിരുന്നു എന്നാൽ ഇന്ന് എത്രപേർക്ക്...