അറിയാതെ നഷ്ടമായ കാഴ്ച

Machinist Hands | അറിയാതെ നഷ്ടമായ കാഴ്ച

എന്നാണ് എന്റെ കാഴ്ച നഷ്ടമായി തുടങ്ങിയത് എന്ന് എനിക്കറിയില്ല. കാഴ്ച നഷ്ടമായി തുടങ്ങിയതിന്റെ ചില സൂചനകൾ മാത്രം എനിക്ക് ഓർമ്മയുണ്ട്.
കുട്ടിക്കാലത്ത് രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. ഓണപരിപാടിയുടെ സമയത്ത് മിഠായിപറക്കൽ എന്ന കളിയിൽ ഞാനും ഉണ്ടായിരുന്നു. 5 മിഠായി (വെളക്ക) ആദ്യം ആരാണ് കൊണ്ടുവരുന്നത് അവരാണ് വിജയ്. ബാക്കിയുള്ളവരെ എല്ലാം തോൽപ്പിച്ച് ആദ്യത്തെ നാലെണ്ണം ഞാൻ കൊണ്ടുവന്നു. കളിയുടെ ആവേശത്തിൽ ഞാനെണിയില്ല ഇല്ല. ഞാൻ കണ്ടയേല്ലാ മിഠായിയും ഞാനെടുത്തു. പക്ഷേ ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. അതു ഞാൻ കണ്ടില്ല. എല്ലാവരും എന്നെ കുറെ വഴക്ക്‌ പറഞ്ഞു. അന്ന് എല്ലാവരും പറഞ്ഞത് നിന്റെ അശ്രദ്ധ മൂലമാണ് നീ തോറ്റത് എന്നാണ്. 
 ഞാൻ ഒന്നാം ക്ലാസ് മുതൽ നടുക്കുള്ള ബെഞ്ചിൽ ആയിരുന്നു ഇരുന്നിരുന്നത്. എന്റെ കൂട്ടുകാർ എല്ലാവരും നല്ല പഠിക്കുന്നവർ ആയതുകൊണ്ട്. അവർ അടുത്തുള്ള കൂട്ടുകാരുടെ ബുക്ക് നോക്കി എഴുതിയിരുന്നത്. അത് ഞാൻ അറിയാതെ എനിക്ക് ബോർഡ് ഉള്ളത് ഒന്നും കാണാൻ കഴിയാത്തതുകൊണ്ട്. ഞാൻ മറ്റുള്ളവരുടെ ബുക്ക് നോക്കിയായിരുന്നു എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലും മലയാളത്തിലും അക്ഷരതെറ്റുകൾ ഇന്നും വരുന്നുണ്ട്. "ചൊട്ടയിലെ ശീലം ചുടല വരെ".
 വീട്ടിൽ ഒരു ടിവി ഉണ്ടായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ്. അതിൽ ആൻറിന ആയിരുന്നു ഉപയോഗിച്ചിരുന്നത്. കസേര കിടന്നിരുന്നത് ദൂരെയായിരുന്നു. അവിടെയിരുന്നാൽ ഒരു പുക പോലെയായിരുന്നു കാണാൻ കഴിയുക. അതുകൊണ്ടുതന്നെ ഞാൻ എണീറ്റ് തറയിൽ (ടിവിയോട് അടുത്ത്) പോയി ഇരിക്കുമായിരുന്നു. 
 പിന്നീടുള്ളത് എനിക്ക് ഓർമ്മയില്ല പക്ഷേ പറഞ്ഞുകേട്ടിട്ടുള്ള അറിവാണ്. റോഡിലൂടെ ഒരു ലോറി വരുന്നു അതു കാണാതെ ഞാൻ റോഡിലാണ്. അടുത്തെത്തിയപ്പോൾ പെട്ടെന്ന് എന്റെ ഇത്ത എന്നെ വലിച്ചു മാറ്റി. അപ്പോൾ എന്റെ ഇത്ത പറഞ്ഞതും നിന്റെ ആശ്രദ്ധയാണ് എന്ന് ആണ്. 
 കാഴ്ച കുറവാണ് എന്ന് കണ്ടുപിടിച്ചത് എന്റെ വാപ്പയാണ്. എനിക്ക് വല്ലാത്ത തലവേദന കാരണം ഡോക്ടറെ കാണിച്ചു. ഡോക്ടർ തലവേദനയ്ക്കുള്ള മരുന്ന് നൽകി. അന്ന് രാത്രി എന്റെ വാപ്പ ഞാൻ പഠിക്കുന്നുണ്ടോ എന്നറിയാൻ പത്രത്തിലെ ടൈറ്റിൽ കാണിച്ചു വായിക്കാൻ പറഞ്ഞു. ഞാൻ അല്പം ദൂരെയായിരുന്നു നിന്നിരുന്നത്. അതുകൊണ്ടുതന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല. അതു പറഞ്ഞപ്പോൾ ആദ്യം വിചാരിച്ചു വായിക്കാനറിയാത്ത കൊണ്ടാണെന്ന്. ഞാൻ തപ്പിപറയ്ക്കി വായിക്കുന്നത് കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ വാപ്പാക്ക് സംശയം തോന്നി. അപ്പോൾ പറഞ്ഞു പത്രത്തിൻറെ പേര് വായിക്കാൻ ഞാൻ പറഞ്ഞു കാണുന്നില്ല എന്ന്. അപ്പോഴാണ് എന്റെ കാഴ്ചക്കുറവ് വാപ്പക്ക് മനസ്സിലായത്. അപ്പോൾ തന്നെ ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു. ഉടൻതന്നെ കണ്ണാശുപത്രിയിൽ കാണിക്കാൻ ഡോക്ടർ പറഞ്ഞു. അങ്ങനെ കണ്ണാശുപത്രിയിൽ കാണിച്ചു. 4 പോയിൻറ് ആയിട്ടാണോ അറിയുന്നത് എന്ന് ചോദിച്ച്‌ വാപ്പയെ വഴക്കു പറയുന്നത് ഞാൻ കേട്ടു. അന്നുമുതൽ ഞാൻ കണ്ണാടിയായി.

YOUTUBE | BLOG | EMAIL

Comments

Popular posts from this blog

എന്തിനാണ് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും ?