ഞാൻ ഇന്ന് ഈ ബ്ലോഗ് എഴുതുന്നത് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും പരിചയപ്പെടുത്തനാണ്. മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന എന്റെ യൂട്യൂബ് ചാനലിൽ മെഷീനിസ്റ്റ് എന്താണെന്നും എന്തൊക്കെയാണ് പഠിക്കേണ്ടത് എന്നും പറയുന്നു. കൂടാതെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അതിൽ പറയുന്നു. ബ്ലോഗിൽ ഇത് എഴുതുകയും കൂടാതെ പഠിപ്പിക്കുമ്പോൾ ആവശ്യമായിവരുന്ന മെറ്റീരിയൽ നൽകുകയും ചെയ്യുന്നു. നമുക്ക് ആദ്യം നോക്കാം യൂട്യൂബ് ചാനലിൽ എങ്ങനെയാണ് കേറുന്നത് എന്ന്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ബ്രൗസറിൽ കയറി ഗൂഗിൾ ഓപ്പൺ ചെയ്യുക. യൂട്യൂബ് എന്ന് സെർച്ച് ചെയ്യുക. സർച്ച് ചെയ്തതിൽ ആദ്യം വരുന്ന ലിങ്കിൽ കയറുക. അപ്പോൾ യൂട്യൂബിന്റെ ഹോംപേജിൽ എത്തുന്നതാണ്. യുട്യൂബിലെ സെർച്ച് ബാറിൽ മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന് സെർച്ച് ചെയ്യുക. തുടർന്നുവരുന്ന സെർച്ച് ലിസ്റ്റിൽ മെഷീനിസ്റ്റ് ഹാൻഡ്സ് ലോഗോയോട് കൂടിയ ചാനൽ കാണാം. അതിൽ ക്ലിക്ക് ചെയുക. അപ്പോൾ മെഷീനിസ്റ്റ് ഹാൻഡ്സ് ചാനൽ ഹോംപേജിൽ എത്തുന്നതാണ്. YOUTUBE HOME ഹോം പേജിൽ ആദ്യം ഞാൻ അവസാനമായ് അപ്ലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ്. രണ്ടാമതായി വോൾഡ് സ്കിൽസ് എന്ന പ്ലേലിസ്റ്റ് കാണാവുന്നതാണ്. അത...
എന്നാണ് എന്റെ കാഴ്ച നഷ്ടമായി തുടങ്ങിയത് എന്ന് എനിക്കറിയില്ല. കാഴ്ച നഷ്ടമായി തുടങ്ങിയതിന്റെ ചില സൂചനകൾ മാത്രം എനിക്ക് ഓർമ്മയുണ്ട്. കുട്ടിക്കാലത്ത് രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. ഓണപരിപാടിയുടെ സമയത്ത് മിഠായിപറക്കൽ എന്ന കളിയിൽ ഞാനും ഉണ്ടായിരുന്നു. 5 മിഠായി (വെളക്ക) ആദ്യം ആരാണ് കൊണ്ടുവരുന്നത് അവരാണ് വിജയ്. ബാക്കിയുള്ളവരെ എല്ലാം തോൽപ്പിച്ച് ആദ്യത്തെ നാലെണ്ണം ഞാൻ കൊണ്ടുവന്നു. കളിയുടെ ആവേശത്തിൽ ഞാനെണിയില്ല ഇല്ല. ഞാൻ കണ്ടയേല്ലാ മിഠായിയും ഞാനെടുത്തു. പക്ഷേ ഒരെണ്ണം ബാക്കിയുണ്ടായിരുന്നു. അതു ഞാൻ കണ്ടില്ല. എല്ലാവരും എന്നെ കുറെ വഴക്ക് പറഞ്ഞു. അന്ന് എല്ലാവരും പറഞ്ഞത് നിന്റെ അശ്രദ്ധ മൂലമാണ് നീ തോറ്റത് എന്നാണ്. ഞാൻ ഒന്നാം ക്ലാസ് മുതൽ നടുക്കുള്ള ബെഞ്ചിൽ ആയിരുന്നു ഇരുന്നിരുന്നത്. എന്റെ കൂട്ടുകാർ എല്ലാവരും നല്ല പഠിക്കുന്നവർ ആയതുകൊണ്ട്. അവർ അടുത്തുള്ള കൂട്ടുകാരുടെ ബുക്ക് നോക്കി എഴുതിയിരുന്നത്. അത് ഞാൻ അറിയാതെ എനിക്ക് ബോർഡ് ഉള്ളത് ഒന്നും കാണാൻ കഴിയാത്തതുകൊണ്ട്. ഞാൻ മറ്റുള്ളവരുടെ ബുക്ക് നോക്കിയായിരുന്നു എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലും മലയാളത്തിലും അക്ഷരതെറ്റുകൾ ഇന്നും വരുന...
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക