ലോക യുവജന നൈപുണ്യ ദിനം
ഐക്യരാഷ്ട്രസഭ 2014 നവംബറിൽ നടന്ന പൊതുസമ്മേളനത്തിൽ ആണ് ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്. അതിനു ശേഷം ഉള്ള എല്ലാ വർഷവും ജൂലൈ 15 ന് ലോക യുവജന നൈപുണ്യ ദിനം ആഘോഷിക്കുന്നു. "വിദഗ്ധരായ യുവാക്കളെ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം" എന്നതാണ് ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഈ വർഷത്തെ സന്ദേശം.
സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പങ്കാളികൾക്കും തൊഴിൽ സംരംഭകർക്കും ആഘോഷിക്കാനും യുവാക്കളെ കഴിവുള്ളവരാകുനത്തിന്റെ പ്രാധാന്യം അംഗീകരിക്കാനും ആണ് ഇങ്ങനെയൊരു ദിവസം. കൂടാതെ കഴിവുകളുള്ള വ്യക്തികൾ, കമ്മ്യൂണിറ്റികൾ, രാജ്യങ്ങൾ എന്നിവ കൂടുതൽ സമ്പന്നമായ ഒരു ഭാവിയിലേക്ക് നയിക്കപ്പെടുന്നു എന്ന തിരിച്ചറിവ് കൂടിയാണ്.
200 ദശലക്ഷത്തിലധികം ചെറുപ്പക്കാർ ഇന്ന് ഒന്നുകിൽ തൊഴിലില്ലാത്തവരാണ് അല്ലെങ്കിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. വികസിത, വികസ്വര രാജ്യങ്ങൾ പോലും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് യുവാക്കളുടെ തൊഴിലില്ലായ്മ ഉയരുന്നത്.
2020 ലോക യുവജന നൈപുണ്യ ദിനം വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലൂടെ ആണ് നടക്കുന്നത്. കൊറോണ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ, പരിശീലന മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. മെയ് തുടക്കത്തോടെ സ്കൂൾ അടച്ചുപൂട്ടൽ ലോകത്തെ മുക്കാൽ ഭാഗവരുന്ന വിദ്യാഭ്യാസ നിലവാരതെ സാരമായി ബാധിച്ചുവെന്ന് യുനെസ്കോ കണക്കാക്കുന്നു.
വിദൂര വിദ്യാഭ്യാസവും പരിശീലനവും ഒരു മാനദണ്ഡമാകുമ്പോൾ, അത്തരം സംവിധാനങ്ങൾ നടപ്പാക്കാൻ കഴിവുള്ള സ്ഥാപനങ്ങളെയും പാഠ്യപദ്ധതിയെയും പരിശീലകരെയും അധ്യാപകരുടെയും അതു മനസ്സിലാക്കാനുള്ള വിദ്യാർഥികളുടെ കഴിവും നാം കണ്ട് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കൊറോണ പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം തൊഴിലില്ലായിമാക് കരണം ആയി. അതുപോലെ തൊഴിലില്ലാത്ത തൊഴിലുകളുടെ വൻ വർദ്ധനവിന് കാരണമായി. അത് ഉപജീവനമാർഗങ്ങളിൽ പ്രത്യാഘാതമുണ്ടാക്കും. ഇത് നൈപുണ്യവികസനത്തിന് ഭീഷണിയാണ്.
YOUTUBE | BLOG | EMAIL
Comments
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക