അയ്യോ!... യൂട്യൂബും ഫേസ്ബുക്കും പറ്റിച്ചേ!...

ഞാൻ ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചു. അതിനുവേണ്ടി ലോഗോ നിർമിക്കാൻ യൂട്യൂബിൽ നിന്ന് ഫോട്ടോഷോപ്പ് പഠിക്കാൻ നോക്കി പക്ഷേ പറ്റിയില്ല. കാരണം എനിക്ക് ബെയ്സ് ട്യൂട്ടോറിയൽ കിട്ടിയില്ല. കിട്ടിയ ട്യൂട്ടോറിയൽസ് ഉപയോഗിച്ച് തനിയെ പഠിക്കേണ്ടി വന്നു. ആദ്യം അത് പ്രയാസമായിരുന്നു. ടൂൾസ് മനസ്സിലാക്കിയപ്പോൾ പിന്നീട് എളുപ്പമായി. പക്ഷേ ആദ്യം നിർമ്മിച്ച ലോഗോ എനിക്ക് ഇഷ്ടമായില്ല. അങ്ങനെയിരിക്കുമ്പോൾ കൂട്ടുകാരൻറെ ചാനലിന് ഒരു ലോഗോ നിർമിക്കാൻ പറഞ്ഞു. അത് ഞാൻ നിർമ്മിച്ചു അത് ശരിയായി. കൂട്ടുകാർ അത് നല്ലതായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് ഞാനെൻറെ ലോഗോ ഒന്നും കൂടി ചെയ്തു നോക്കി. ഞാൻ രണ്ടാമത് ചെയ്ത ലോഗോ എനിക്കിഷ്ടമായി. പിന്നീട് ഞാൻ ചാനലിന്റെ പേരിനു വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. കുറെയധികം പേരുകൾ കണ്ടെത്തി. എന്നിട്ട് ഞാൻ ഒരു കൺക്ലൂഷനിൽ എത്തി മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന് പേര് നൽകി. പിന്നീട് ഞാൻ ലോഗോയുടെ ഒപ്പം പേര് ചേർത്തു. എന്നിട്ട് ഞാൻ യൂട്യൂബ് ചാനലും ഫെയ്സ്ബുക്കും ആ പേരിൽ ക്രിയേറ്റ് ചെയ്തു. പക്ഷേ എന്നെ ഫേസ്ബുക്ക് ചതിച്ചു. വെരിഫിക്കേഷന് വേണ്ടി അവർ പറഞ്ഞതുപോലെ ഫോൺനമ്പരും ഫോട്ടോയും ഞാൻ അയച്ചു കൊടുത്തു. പക്ഷേ അവർ എന്റെ ഫേസ്ബുക്ക് റിമൂവ് ചെയ്തു. പിന്നീട് ഞാൻ ഫേസ്ബുക്ക് നിർത്തി യൂട്യൂബിൽ തന്നെ അപ്‌ലോഡ് ചെയ്യാം എന്നു തീരുമാനിച്ചു. പിന്നീടു ഞാൻ യൂട്യൂബ് ആർട്ട് ഉണ്ടാക്കാൻ ശ്രമിച്ചു. അപ്പോളാണ് എന്റെ ശ്രദ്ധയിൽപെട്ടത് യൂട്യൂബ് ആർട്ടിൽ ഗിഫ് ഇമേജ് കൊണ്ടുവന്നത്. പുതിയ ചാനൽ ആയതുകൊണ്ട്‌ വെറൈറ്റിക്ക് ഗിഫ് ഇമേജ് ഉപയോഗിക്കാം എന്ന് കരുതി. പക്ഷേ അവിടെ യൂട്യൂബ് എന്നെ ചതിച്ചു. ഞാൻ നിർമ്മിച്ച ഗിഫ് ഇമേജ് യൂട്യൂബ് ആർട്ടിൽ സപ്പോർട്ട് ചെയ്തില്ല. അതു കൊണ്ട് ഞാൻ നിർമ്മിച്ച ഗിഫ് ഇമേജ് വീഡിയോ ആയി യൂട്യൂബിൽ പബ്ലിഷ് ചെയ്തു.

YOUTUBE | BLOG | EMAIL
Logo and Youtube Art

Logo and Youtube Art

Comments

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക

Popular posts from this blog

എന്തിനാണ് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും ?

അറിയാതെ നഷ്ടമായ കാഴ്ച