വിജയിച്ചവർ സത്യത്തിൽ വിജയിച്ചോ?

Machinist Hands | വിജയിച്ചവർ സത്യത്തിൽ വിജയിച്ചോ?

നാം ശ്രദ്ധിച്ചാലറിയാം ഓരോ വർഷം കൂടുതോറും വിജയശതമാനം കൂടിക്കൊണ്ടിരിക്കുന്നു. പലരും അഭിനന്ദനങ്ങൾ സർക്കാരിനു നൽകുന്നത് കണ്ടു. സത്യത്തിൽ അഭിനന്ദനങ്ങൾ ആർക്കാണ് നൽകേണ്ടത്? സർക്കാരിനോ വിഡ്ഢികളായ വിദ്യാർത്ഥികൾക്കോ വിഡ്ഢികളായ രക്ഷിതാക്കൾക്കോ? നമ്മൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വിജയശതമാനം ഉയരുന്നു നല്ലകാര്യം പക്ഷേ വിദ്യാർത്ഥികളുടെ നിലവാരം ഉയരുന്നുണ്ടോ?എസ്.എസ്.എൽ.സിയിൽ ഫുൾ A+ കിട്ടുന്നവരെക്കാൾ ആവറേജ് മാർക്ക് ലഭിക്കുന്നവരാണ് ഗവൺമെൻറ് ജോലികളിൽ ഉള്ളത് എന്തുകൊണ്ട്?  എങ്ങനെയാണ് എസ്.എസ്.എൽ.സിക്ക് നല്ല വിജയം കിട്ടിയ കുട്ടികൾ ജീവിതത്തിൽ പരാജിതരാകുന്നത്? അത് നിലവാരമില്ലാത്ത വിദ്യാഭ്യാസത്തെ അല്ലേ ചൂണ്ടിക്കാട്ടുന്നത്?
   കൂടുതൽ A+ ഉള്ള കുട്ടികൾക്ക് കൂടി ഇംഗ്ലീഷും മലയാളവും ഒരു വരി പോലും സ്വന്തമായി എഴുതാൻ അറിയില്ല (അതും ആ സബ്ജക്റ്റ്കളിൽ A+ ഉള്ളവർക്ക്). ബുക്കുകൾ പഠിക്കുക അത് ഛർദ്ദിക്കുക ഇതാണ് നടക്കുന്നത്. അതുപോലെതന്നെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന കണക്ക് കൂട്ടാനോ കുറയ്ക്കാനോ അറിയില്ല. പണ്ട് കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ മനക്കണക്ക് കൂടി പറഞ്ഞിരുന്നു എന്നാൽ ഇന്ന് എത്രപേർക്ക് മനക്കണക്ക് കൂട്ടാൻ അറിയാം? (കണക്കിന് A+ വാങ്ങിയ കുട്ടികൾക്ക് കൂടി അറിയില്ല).
വിജയം ആഘോഷിച്ച സർക്കാരും വിദ്യാർഥികളും രക്ഷിതാക്കളും ഒന്ന് ആലോചിക്കുക നിങ്ങൾ നിങ്ങളെ വിലയിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
● സർക്കാർ വിദ്യാഭ്യാസ രീതിയെയും വിദ്യാർത്ഥികളുടെ നിലവാരത്തെയും
● വിദ്യാർഥികൾ നിങ്ങളെയും
● രക്ഷിതാക്കൾ സ്വന്തം മക്കളെയും
വിലയിരുത്തേണ്ടത് ആവശ്യമാണ്. ഈ വിലയിരുത്തൽ വിജയിച്ചവർ സത്യത്തിൽ വിജയിച്ചിരുന്നോ എന്ന് മനസ്സിലാക്കാൻ കഴിയും.

കഴിവുള്ള എന്റെ വിദ്യാർത്ഥികളോട് ആയി.
നല്ല വിജയം കിട്ടിയ വിദ്യാർഥികൾ നിങ്ങൾ ഇനിയും ജീവിതത്തിൽ ഓടാനുണ്ട്. ഇതൊരു അംഗീകാരം മാത്രം അതിൽ മതിമറന്നു ബാക്കിയുള്ള ജീവിതം നശിപ്പിക്കരുത്. നല്ല വിജയം പ്രതീക്ഷിച്ചിട്ട് കിട്ടാത്തവർ വിഷമിക്കേണ്ട ഇനിയും അവസരമുണ്ട്. എസ്എസ്എൽസി ഒരു അവസാനം അല്ല അതിലും വലിയ അവസരങ്ങൾ ഇനി വരും അവിടെ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടാം. തോറ്റ വിദ്യാർത്ഥികളോട് ഒന്നേ പറയാനുള്ളൂ ബൾബ് കണ്ടുപിടിച്ച തോമസ് എഡിസൺ ആയിരം വട്ടം പരാജയപ്പെട്ടിടാണ് ടങ്സ്റ്റനിൽ (ബൾബിൽ) എത്തിയത്. നാം വീണു അവിടെ കിടക്കുന്നതിൽ കാര്യമില്ല എണീറ്റ് ഓടുക നിങ്ങളാണ് നാളത്തെ താരങ്ങൾ.


YOUTUBE | BLOG | EMAIL

Comments

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക

Popular posts from this blog

എന്തിനാണ് മെഷീനിസ്റ്റ് ഹാൻഡ്സ് എന്ന യൂട്യൂബ് ചാനലും ബ്ലോഗും ?

അറിയാതെ നഷ്ടമായ കാഴ്ച